2010, മാർച്ച് 1, തിങ്കളാഴ്‌ച

ദുബായിലെ സാമ്പത്തിക പ്രതിസന്ധി

പ്രവാസികളായ മലയാളികള്‍ ഏറ്റവും കൂടുതല്‍ ഉളള നാടാണല്ലോ ദുബായ്‌. ടൂറിസം, റിയല്‍ എസ്റ്റേറ്റ്‌ തുടങ്ങിയവയാണ്‌ ദുബായ്‌ എന്ന എമിറേറ്റിനെ ലോക ശ്രദ്ധയിലേക്ക്‌ എത്തിച്ചത്‌. എന്നാല്‍ ആഗോള സാമ്പത്തിക പ്രതിസന്ധി ഇൌ‍ മഹാനഗരത്തിന്‌ കനത്ത ആഘാതമാണ്‌ ഏല്‍പ്പിച്ചിരിക്കുന്നത്‌. സാമ്പത്തിക പ്രതിസന്ധിയില്‍ മിക്ക വികസിത രാജ്യങ്ങളും പിച്ചവച്ച്‌ കയറി തുടങ്ങിയെങ്കിലും ദുബായില്‍ കാര്യമായ ചലനങ്ങള്‍ സൃഷ്ടിച്ചിട്ടില്ല.

ഇവിടെ ആരംഭിച്ചിട്ടുളള മിക്ക പ്രോജക്ടുകളും പണി പൂര്‍ത്തിയാക്കാനാകാതെ പാതി വഴിയിലാണ്‌. പുതിയതായി പ്രോജക്ടുകള്‍ അധികം ആരംഭിക്കുന്നതും ഇല്ല. നിര്‍മ്മാണ മേഖലയിലെ മിക്ക കമ്പനികള്‍ക്കും പണികള്‍ നന്നേ കുറവ്‌.

എന്നാല്‍ യു.എ.ഇയിലെ തന്നെ മറ്റൊരു എമിറേറ്റായ അബുദാബിയെ ഇൌ‍ പ്രതിന്ധി അത്രകണ്ട്‌ ബാധിച്ചിട്ടില്ല. യു.എ.ഇയില്‍ ആകെ ഏഴ്‌ എമിറേറ്റുകളാണുളളത്‌. ഒാ‍രോ എമിറേറ്റിനും സ്വന്തമായി ഭരണ സംവിധാനവും ഉണ്ട്‌. എണ്ണ ഉല്‍പ്പാദനമാണ്‌ അബുദാബിയുടെ പ്രധാന വരുമാന സ്രോതസ്‌. ഇതിലൂടെയുളള വരുമാനം അബുദാബിയെ ഇൌ‍ പ്രതിസന്ധിയിലും കുലുക്കാതെ കാക്കുന്നു. അബുദാബിയില്‍ മുമ്പത്തേക്കാളേറെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നുമുണ്ട്‌. ദുബായിലുളള മിക്ക കമ്പനികളും ഇപ്പോള്‍ അബുദാബിയിലേക്ക്‌ ചേക്കേറുകയാണ്‌.

വികസിത രാജ്യങ്ങളെ സാമ്പത്തിക പ്രതിസന്ധി ബാധിച്ചപ്പോള്‍ ദുബായിലേക്ക്‌ എത്തിയിരുന്ന വിദേശ ടൂറിസ്റ്റുകളുടെ എണ്ണത്തെ കാര്യമായി ബാധിച്ചു. ദുബായിലെ മിക്ക വലിയ പ്രോജക്ടുകളും വികസിത രാജ്യങ്ങളിലെ കമ്പനികളുടേതാണ്‌. ദുബായില്‍ എണ്ണ ഉല്‍പ്പാദനത്തിലൂടെയുളള വരുമാനം വളരെ കുറവാണ്‌. അടുത്തിടെ ദുബായുടെ വടക്കന്‍ ഭാഗങ്ങളില്‍ എണ്ണ സ്രോതസ്‌ കണ്ടെത്തിയെന്ന വാര്‍ത്ത പോലും ഇവിടുത്തെ ഒാ‍ഹരി വിപണികളില്‍ ചലനം സൃഷ്ടിച്ചിരുന്നു. എന്നാല്‍ ഇവിടെ എണ്ണ ഖാനനം ആരംഭിക്കണമെങ്കില്‍ കുറഞ്ഞത്‌ രണ്ട്‌ വര്‍ഷമെങ്കിലും എടുക്കുമെന്നതാണ്‌ മറ്റൊരു വസ്‌തുത.

നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ കുറഞ്ഞതോടെ പലരും ജോലി നഷ്ടപ്പെട്ട്‌ സ്വന്തം നാട്ടിലേക്ക്‌ മാറ്റപ്പെട്ടു. ഇത്‌ വാടകയില്‍ ഗണ്യമായ കുറവിന്‌ കാരണമായി. അതിന്റെ ഫലമായി റിയല്‍ എസ്റ്റേറ്റ്‌ രംഗം ആകെ തളര്‍ന്നു. നേരത്തെ ഒരാള്‍ക്കുളള താമസ സ്ഥലം പോലും ലഭിക്കാന്‍ ബുദ്ധിമുട്ടിയിരുന്ന സ്ഥാനത്ത്‌ ഇപ്പോള്‍ എവിടെ നോക്കിയാലും " ടു ലെറ്റ്‌" ബോര്‍ഡുകള്‍.

ഇരുന്നൂറിലധികം രാജ്യങ്ങളിലെ ജനങ്ങള്‍ ദുബായില്‍ ഉണ്ടെന്നാണ്‌ കണക്ക്‌. തദ്ദേശീയര്‍ നന്നേ കുറവും. ഇവിടെ പത്ത്‌ ശതമാനം മാത്രമേ തദ്ദേശീയര്‍ ഉളളൂ. ബാക്കിയുളള തൊണ്ണൂറ്‌ ശതമാനത്തില്‍ 90 ശതമാനവും ഇന്ത്യക്കാരാണ്‌. ആ ഇന്ത്യക്കാരില്‍ 90 ശതമാനവും മലയാളികളാണുളളത്‌ മറ്റൊരു വസ്‌തുതയും. അതുകൊണ്ട്‌ തന്നെ ദുബായിലെ ഇപ്പോഴുളള പ്രതിസന്ധി ഏറെ ബാധിക്കുന്നതും മലയാളികളെ ആയിരിക്കുമെന്നുളളത്‌ ഉറപ്പ്‌.












അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ