2010, ഏപ്രിൽ 13, ചൊവ്വാഴ്ച

ട്വിറ്ററും വിവാദങ്ങളും

ട്വിറ്റര്‍ എന്ന മൈക്രോ ബ്ലോഗിംഗ്‌ സൈറ്റ്‌ ഇന്ന്‌ ഏറെ പ്രചാരം നേടിക്കഴിഞ്ഞു. പല പ്രമുഖരും തങ്ങള്‍ മറ്റുളളവരുടെ മുഖത്ത്‌ നോക്കി പറയാനാവാത്തത് ഇന്ന്‌ ട്വിറ്ററിലൂടെ ട്വിറ്റുകയാണല്ലോ. പ്രമുഖര്‍ തങ്ങള്‍ക്ക്‌ പറയാനുളളത്‌ പത്രസമ്മേളനം നടത്തി പറയുന്ന കാലമൊക്കെ കഴിഞ്ഞു. ഇപ്പോള്‍ അത്തരം വിവാദ പരാമര്‍ശങ്ങളൊക്കെ ട്വിറ്ററിലൂടെ കാച്ചും. അതിനാല്‍ പത്രക്കാര്‍ക്കും എളുപ്പമുണ്ട്‌. ട്വിറ്ററും ഒാ‍പ്പണ്‍ ചെയ്‌ത്‌ ഇരുന്നാല്‍ മതി. ഒരു സ്കൂപ്പിനുളള വക അതില്‍ നിന്ന്‌ കിട്ടും.

ശശി തരൂരിന്റേയും സാനിയായുടേയും ലളിത്‌ മോഡിയുടേയും ഒക്കെ ട്വിറ്റുകള്‍  കണ്ട്‌ ഹരം കൊളളുന്ന സാധാരണക്കാരും കമ്പ്യൂട്ടറിന്റെ മുന്നില്‍ നിന്ന്‌ ഉണ്ണാന്‍ പോയാലും അപ്പി ഇടാന്‍ പോയാലും ട്വിറ്ററിലൂടെ സുഹൃത്തുക്കളെ അറിയിച്ചിട്ടേ പോകൂ..... കലികാലം. സോറി കമ്പ്യൂട്ടര്‍ യുഗം